യുഎഇയില്‍ കൂടുതല്‍ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റസിഡന്‍സി വീസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

പി.എച്ച്‌.ഡിയുള്ളവര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്‌ട്രിക്കല്‍സ്, ഇലക്‌ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാവുക. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കും (3.8ന് മുകളില്‍) ഇത്തരം ദീര്‍ഘകാല വിസകള്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here