ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.
ഷാര്‍ജയില്‍ താമസിച്ച് മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയാണിത്. ഈമാസം 15 മുതല്‍ ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ഓടിത്തുടങ്ങും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഏപ്രില്‍ മാസത്തിലാണ് ഈ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജുബൈല്‍ ബസ് സ്റ്റേഷന് മറ്റന്നാള്‍ തുറക്കുമെന്ന് ഷാര്‍ജ അധികൃതര്‍ അറിയിച്ചു.