മഹാമാരിക്കാലത്ത് അക്ഷര സാന്ത്വനമേകാൻ ലോകത്തെ ഏറ്റവും വലിയ മൂന്നു പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ് െഎബിഎഫ്)യ്ക്ക് ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. ‘എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്’ എന്ന പ്രമേയത്തിൽ നവംബർ 3 മുതൽ13 വരെ ഷാർജ അല്‍ താവൂനിലെ എക്സ്പോ സെന്ററിലാണ് 40–ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു. യുഎഇ സുംപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധാകാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി.

LEAVE A REPLY

Please enter your comment!
Please enter your name here