ഡല്‍ഹി എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. സമരത്തിന് എതിരെ എയിംസ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.കോടതി ഉത്തരവിനെ മാനിച്ചാണ് സമരം നിര്‍ത്തി വച്ചതെന്ന് നഴ്‌സസ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് യൂണിയന്‍ ഹര്‍ജി നല്‍കും. ആവശ്യങ്ങള്‍ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്‍മാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here