ട്രാഫിക് ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കുന്നതിന് ലളിതവും തടസ്സരഹിതവുമായ നടപടിക്രമങ്ങളിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ‘സഹൽ’ വഴി 48,000 ഇടപാടുകൾ പൂർത്തിയാക്കിയതായി ഷാർജ പൊലീസ് അറിയിച്ചു. ജനറൽ കമാൻഡിലെ ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും ലൈസൻസിങ്​ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ്​ ഇക്കാര്യം രേഖപ്പെടുത്തിയത്​. 2020 ന്റെ ആദ്യ പകുതിയിലാണ് ഇത്രയും ഇടപാടുകൾ തീർപ്പാക്കിയതെന്നും രണ്ട് മിനിറ്റാണ് ഒരു കേസിനെടുത്തതെന്നും പൊലീസിലെ ഏകോപന ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ ജാബിർ ആസാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here