ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ധാരണ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസി‍ഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രതിനിധി സുരേഷ് പ്രഭാകർ പ്രഭുവുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ജി7, ജി20 ഉച്ചകോടികളിൽ ഇന്ത്യയുടെ പ്രതിനിധിയാണ് സുരേഷ് പ്രഭു.

ഇരുരാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനമാകും വിധത്തിൽ സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും. പ്രസിഡൻഷ്യൽ പാലസിലെ ഖസർ അൽ വതനിലായിരുന്നു കൂടിക്കാഴ്ച. നവംബർ 20, 21 തീയതികളിൽ സൗദിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. കോവിഡിൽനിന്ന് ലോക ജനതയെ രക്ഷിക്കാൻ രാജ്യാന്തര തലത്തിലുള്ള സംയുക്ത നീക്കം അനിവാര്യമാണെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here