ഷാർജ ∙ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ നിന്ന് കുടുംബ വാഹനങ്ങളെ ഒഴിവാക്കി. ഒരു വാഹനത്തിൽ മൂന്നു പേർ മാത്രമെന്ന നിയമത്തിലാണ് ഇപ്പോൾ ഇളവ് നൽകിയത്. വാഹനത്തിലുള്ളവർ എല്ലാവരും കുടുംബാംഗങ്ങൾ ആണെങ്കിലാണ് ഇളവെന്ന് ഷാർജ ഗതാഗത വകുപ്പധികൃതർ അറിയിച്ചു.

കുടംബങ്ങൾ അല്ലെങ്കിൽ ഒരു വാഹനത്തിൽ മൂന്നു പേരെന്ന നിയമം കർശനമായി പാലിക്കണം. ബസിൽ യാത്രക്കാർ 25 ശതമാനം മാത്രം, വലിയ വാഹനങ്ങളിൽ വ്യാപ്തിക്കനുസരിച്ച് യാത്രക്കാർ 25 ശതമാനം മാത്രമേ പാടുള്ളൂവെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സാമൂഹിക സുരക്ഷയ്ക്കായി ബസുകൾക്കുള്ളിൽ യാത്രക്കാർ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള പ്രത്യേക ട്രാഫിക് നിയമമാണിത്.

കടപ്പാട് മനോരമ

LEAVE A REPLY

Please enter your comment!
Please enter your name here