കോവിഡ്-19 നെതിരെയുള്ള യുഎന്‍ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ആഗോള നേതാക്കള്‍ക്കൊപ്പം ഖത്തര്‍ എജ്യൂക്കേഷന്‍ എബൗവ് ഓള്‍, സിലാടെക് അധ്യക്ഷ ഷെയ്ഖ മോസ ബിന്‍ത് നാസറും. കോവിഡ്-19 ന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ ലോക രാജ്യങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐക്യത്തോടെ നിലകൊള്ളണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ നടത്തിയ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ‘എല്ലാവരും ഉയര്‍ന്നെഴുന്നേല്‍ക്കൂ’ എന്ന ആഗോള സംരഭത്തിലാണ് ഷെയ്ഖ മോസയും പങ്കാളിയായത്. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഔദ്യോഗിക വക്താവ് കൂടിയാണ് ഷെയ്ഖ മോസ. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വനിതാ നേതാക്കള്‍ യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിന മുഹമ്മദിന്റെ നേതൃത്വത്തിലാണ് സംരഭത്തില്‍ പങ്കാളിയായത്.

ആഗോള തലത്തിലുള്ള ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക, സാമൂഹിക സംരക്ഷണം നല്‍കുക എന്നിവയാണ് സംരഭത്തിന്റെ പ്രധാന ലക്ഷ്യം. യുഎന്‍ കോവിഡ്-19 റെസ്‌പോണ്‍സ്-റിക്കവറി ഫണ്ടിന് പിന്തുണയും നല്‍കും. കോവിഡ്-19 നെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും സാമൂഹിക തകര്‍ച്ചയിലൂടെയും കടന്നു പോകുന്ന ജനങ്ങളേയും കുറഞ്ഞതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളെയും പിന്തുണക്കുന്നതിനുള്ള ഫണ്ടാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here