കുവൈത്തിൽ ഇതാദ്യമായി കോവിഡ്​ സ്ഥിരീകരണത്തേക്കാൾ കൂടുതലായി രോഗമുക്​തി നേടിയവരുടെ എണ്ണം. 164 പേർ രോഗമുക്​തി നേടിയപ്പോൾ 64 ഇന്ത്യക്കാർ ഉ​ൾപ്പെടെ 152 പേർക്ക്​ മാത്രമാണ്​ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതുവരെ 3440 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

1176 പേർ രോഗമുക്​തി നേടി. 2254 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്​. 61 വയസ്സുള്ള ഇന്ത്യക്കാരൻ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 23 ആയി. ചൊവ്വാഴ്​ച വൈറസ്​ സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തുനിന്ന്​ വന്നവരും 128 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here