യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഗൾഫ് തേങ്ങുന്നു. ജനങ്ങളുടെ കാര്യങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച വ്യക്തിയായി ഖ്യാതിനേടിയ ഷെയ്ഖ് ഖലീഫ യുഎഇയിലും മേഖലയിലും പ്രിയപ്പെട്ട നേതാവായിരുന്നു

971-ൽ യൂണിയൻ മുതൽ 2004 നവംബർ 2ന് അന്തരിക്കുന്നത് വരെ യുഎഇയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായാണ് ഷെയ്ഖ് ഖലീഫ തിരഞ്ഞെടുക്കപ്പെട്ടത്. 1948-ൽ ഷെയ്ഖ് സായിദിന്റെ മൂത്ത മകനായി ജനിച്ച ഷെയ്ഖ് ഖലീഫ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. യുഎഇയുടെയും അബുദാബി എമിറേറ്റിന്റെയും 16-ാമത് ഭരണാധികാരിയും. യുഎഇയുടെ പ്രസിഡൻറായതിന് ശേഷം അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ, രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ഷെയ്ഖ് ഖലീഫ തന്റെ ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചു. യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധിയിലായിരുന്നു ശ്രദ്ധ. യുഎഇയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ തന്റെ പിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവെച്ച പാതയിൽ തുടരുക എന്നതായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും മറ്റു വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. വടക്കൻ എമിറേറ്റ്‌സിന്റെ ആവശ്യങ്ങൾ പഠിക്കുന്നതിനായി യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി, ഈ സമയത്ത് അദ്ദേഹം ഭവന, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. കൂടാതെ, അംഗങ്ങൾക്കുള്ള നാമനിർദ്ദേശ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള സംരംഭവും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here