അബുദാബി: റമളാൻ, ഈദ് ദിവസങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങളോട് സുരക്ഷിതരായിരിക്കാനും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാനും ഉത്തരവാദിത്തബോധം പുലർത്താനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭ്യർത്ഥിച്ചു.

“മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, യാത്രകൾ പരിമിതപ്പെടുത്തുക എന്നിവയെല്ലാം കോവിഡിൽ നിന്നുള്ള നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. ”ഷെയ്ഖ് മുഹമ്മദ് തന്റെ വെർച്വൽ റമദാൻ മജ്‌ലിസിനിടെ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ രാജ്യം നേടിയ നേട്ടങ്ങളെ അപകടത്തിലാക്കരുതെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here