യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യു എ ഇ മന്ത്രിസഭയിലും വകുപ്പ് നേതൃ തലത്തിലും അഴിച്ചുപണി നടത്തി. ചില മന്ത്രാലയങ്ങൾ മറ്റു ചിലതിൽ ലയിപ്പിച്ചു. അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശീർവാദത്തോടെയാണ് മാറ്റങ്ങളെന്നു ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 33 അംഗ മന്ത്രിസഭയാണിത്. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടുന്നതിന് മാറ്റങ്ങൾ അനിവാര്യമാണ്. സാങ്കേതിക, സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടമാണ് ലക്ഷ്യംവെക്കുന്നത്. രണ്ട് വർഷത്തിനകം സർക്കാർ സേവനങ്ങളിൽ പകുതിയും ഡിജിറ്റൽ രീതിയിലാകും. ചില വകുപ്പുകളെ ലയിപ്പിച്ചത് ചടുലവും വേഗതയുള്ളതുമായ ഒരു സർക്കാറിനു വേണ്ടിയാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

നാഷണൽ മീഡിയ കൗൺസിലിനെയും ഫെഡറൽ യൂത്ത്ഫൗണ്ടേഷനെയും സാംസ്‌കാരിക മന്ത്രാലയവുമായി ലയിപ്പിച്ചു. അത് ഇനി സാംസ്‌കാരിക, യുവജന മന്ത്രാലയം എന്നറിയപ്പെടും. അതിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടുന്നു: സാംസ്‌കാരിക യുവജന മന്ത്രി നൂറ അൽ കഅബി, യുവജന സഹമന്ത്രി ശമ്മ അൽ മസ്റൂഈ എന്നിവരാണവർ. എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഫോർ പ്രസിഡൻഷ്യൽ അഫയേഴ്‌സ്, സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം എന്നിവ പുതിയ മന്ത്രാലയത്തിനു കീഴിലാകും.

• സുൽത്താൻ അൽ ജാബർ: വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം

• അബ്ദുല്ല ബിൻ തുക് അൽ മാരി: സാമ്പത്തിക മന്ത്രി

• അഹമ്മദ് ബെൽഹോൾ: സംരംഭകത്വ, എസ്എംഇ സംരംഭങ്ങളുടെ സഹമന്ത്രി

• താനി അൽ സിയൂദി: വിദേശകാര്യ സഹമന്ത്രി

• ഷമ്മ അൽ മസ്രൂയി: യുവജന സഹമന്ത്രി

• നൗറ അൽ കാബി: സാംസ്കാരിക, യുവജന മന്ത്രി

• ഒബയ്ദ് അൽ ടയർ: എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിൽ ദേശീയ സാമൂഹിക സുരക്ഷാ ഫണ്ട് മേധാവി

• ഓഹൂദ് അൽ റൂമി: സർക്കാർ, ഭാവി വികസന സഹമന്ത്രി

• സുൽത്താൻ അൽ ജാബർ: എമിറേറ്റ്സ് ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ്

• ഒമർ അൽ ഉലമ: ഡിജിറ്റൽ എക്കണോമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിദൂര വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി

• ഹമദ് അൽ മൻസൂരി: യുഎഇ യിലെ ഡിജിറ്റൽ ഗവൺമെന്റ് മേധാവി

• അഹമ്മദ് ജുമാ അൽ സാബി: സുപ്രീം കൗൺസിൽ കാര്യമന്ത്രി

• ഷെയ്ക്ക് നഹ്യാൻ ബിൻ മുബാറക്: സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി

• മറിയം മുഹമ്മദ് അൽമഹേരി: ഭക്ഷ്യ-ജല സുരക്ഷാ സഹമന്ത്രി

• അബ്ദുല്ല അൽ-നെയ്ഫ് അൽ-നെയ്മി: കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി

• സാറാ അൽ-അമിരി: എമിറേറ്റ്സ് ബഹിരാകാശ ഏജൻസി പ്രസിഡന്റ്

• സയീദ് അൽ അത്താർ: എമിറേറ്റ്സ് സർക്കാരിന്റെ മീഡിയ ഓഫീസ് മേധാവി

• ഹോഡ അൽ ഹാഷെമി: സർക്കാർ തീരുമാനങ്ങളുടെയും നവീകരണത്തിന്റെയും തലവൻ

• മുഹമ്മദ് ഹമദ് അൽ കുവൈത്ത്: സൈബർ സുരക്ഷാ മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here