കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനെ യൂറോപ്യന്‍ സംഘട നകള്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്​തേക്കുമെന്ന്​ ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്​ള്‍സ് ഫോര്‍ പീസ് യൂനിയന്‍ എന്നിവയുടെ പ്രസിഡന്‍റായ ഹസ്സന്‍ അല്‍ഷൽഗൗമി.

യു.എ.ഇ- ഇസ്രായേല്‍ ഉടമ്പടിയുടെ സമാധാനത്തി​നായി പ്രവര്‍ത്തനം നടത്തിയ ധീരനായ നേതാവാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദെന്ന് അദ്ദേഹം പ്രശംസിച്ചു. വെസ്​റ്റ്​ ബാങ്കിലെ ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നത് തടയാനും തീവ്രവാദത്തെയും ഭീകരതയെയും ഉപരോധിക്കാനും അടഞ്ഞു കിടന്ന സന്ധി സംഭാഷണത്തിനുള്ള വാതില്‍ തുറക്കാനും പലസ്തീന്‍ പ്രശ്ന പരിഹാരത്തിന്​ പ്രത്യാശ പുനഃസ്ഥാപിക്കാനും പുതിയ ഉടമ്പടി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

6 things to know about Sheikh Mohammed bin Zayed Al Nahyan, crown prince of  Abu Dhabi: philanthropist, arts patron – and de facto ruler of the UAE |  South China Morning Post

അതേസമയം, അല്‍ അക്‌സ പള്ളിയില്‍ ഇമറാത്തികളെ പ്രാര്‍ഥിക്കുന്നതില്‍ നിന്ന് വിലക്കി ജറൂസലം മുഫ്തി പുറപ്പെടുവിച്ച ഫത്​വയോടുള്ള പ്രതികരണത്തില്‍ അല്‍ അഖ്സ എല്ലാ മുസ്​ലിംകള്‍ക്കും വേണ്ടിയുള്ളതാണെന്നും അല്ലാഹുവി​ന്റെ വിശാലമായ ഭവനത്തിൽ മറ്റൊരാള്‍ പ്രാർത്ഥിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അല്‍ഷല്‍ഗൗമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here