യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം യുഎഇ ഫുഡ് ബാങ്കിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണും അദ്ദേഹത്തിന്റെ ഭാര്യയുമായ ഷെയ്ക ഹിന്ദ് ബിന്റ് മക്തൂം ബിൻ ജുമ അൽ മക്തൂമിന്റെ നേതൃത്വത്തിൽ യു‌എഇയിലുടനീളം കൊറോണ വൈറസിന്റെ ഈ സമയത്ത് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ ഡ്രൈവായ ’10 ദശലക്ഷം ഭക്ഷണം ‘ക്യാമ്പയിനിനു തുടക്കം കുറിച്ചു.

വിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് നടക്കുന്ന രാജ്യവ്യാപക കാമ്പെയ്നിന് പൊതുജനങ്ങൾ, സ്ഥാപനങ്ങൾ, കമ്പനികൾ, ബിസിനസുകാർ, സംരംഭകർ, ജീവകാരുണ്യ പ്രവർത്തകർ എന്നിവർക്കും ഭാഗമാവാം. ഭക്ഷണവും ഭക്ഷണസാധനങ്ങളും വാങ്ങുന്നതിനും സാമ്പത്തിക സംഭാവന നൽകാനോ ഭക്ഷണസാധനങ്ങൾ, പാഴ്സലുകൾ എന്നിവ വിതരണം ചെയ്യാനോ സഹായിക്കാവുന്നതുമാണ്. നിരവധി തൊഴിലില്ലാത്തവരെയും മറ്റുള്ളവരെയും പരിമിതമായ വരുമാനമുള്ള വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും സംഘങ്ങൾക്കും ഇതെല്ലം എത്തിക്കുകയും ചെയ്യും.

കൊറോണ പ്രതിരോധ സോഷ്യൽ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷൻ (എംബിആർജിഐ) പ്രചാരണത്തിന് മേൽനോട്ടം വഹിക്കും.

ആഗോള പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരാൻ ഞങ്ങളെ പ്രാപ്തരാക്കുന്നതിനായി യുഎഇയിലെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് ’10 മില്യൺ ഭക്ഷണം ‘കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പൊതു, സ്വകാര്യ, മാനുഷിക മേഖലകൾ ഇന്ന് ഈ പോരാട്ടത്തിന് വേണ്ടി ഐക്യത്തോടെ മുന്നോട് പോവുകയാണ് ആരെയും പിന്നിലാക്കാതെ ഈ ആഗോള പ്രതിസന്ധി നമ്മൾ മറികടക്കുകയും ചെയ്യും “

വിശുദ്ധ റമദാൻ മാസത്തിലുടനീളം ഭക്ഷണം നൽകാനുള്ള ഉത്തമമായ ഈ പദ്ധതിയെ ഷെയ്ഖാ ഹിന്ദ് നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here