കിരീടാവകാശിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) ബുധനാഴ്ച എല്ലാ സാമൂഹിക, കായിക വിനോദങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇവന്റുകൾ, വിവാഹങ്ങൾ, ഇവന്റ് ഹാളുകൾ, ഹോട്ടലുകൾ, സർക്കാർ, കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവയടക്കം മറ്റ് ആഘോഷങ്ങൾ ജൂൺ അവസാനം വരെ ഷാർജയിൽ അനുവദനീയമല്ല. കൊറോണ വൈറസ് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിത്. എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായാണ് തീരുമാനം. തീരുമാനങ്ങൾ ജൂൺ 1 മുതൽ ജൂൺ അവസാനം വരെ പ്രാബല്യത്തിൽ വരും, ആവശ്യമെങ്കിൽ നീട്ടുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here