അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശഹീന്‍ ചുഴലിക്കാറ്റായി(Shheen cyclone) മാറി. മണിക്കൂറില്‍ 62 മുതല്‍ 116 കീലോമീറ്റര്‍ വേഗതയില്‍ പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ തീരത്തേക്കാണ് കാറ്റിന്റെ സഞ്ചാരം. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് ഒമാന്‍(Oman) തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കാറ്റിന്റെ ആഘാതം ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

നിലവില്‍ ഒമാന്റെ തീരത്ത് നിന്ന് 590 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം. ഇന്ത്യയുടെയും പാകിസ്താന്റെയും തീരപ്രദേശങ്ങള്‍ കടന്ന് ഒമാനില്‍ എത്തുന്നതോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here