അബുദാബിയില്‍ കുട്ടികള്‍ക്കുള്ള സിനോഫാം വാക്സീന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാക്കിയാതായി ആരോഗ്യ വിഭാഗം.അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍മുഷ്റിഫ് സ്പെഷ്യല്‍റ്റി സെന്റര്‍, അല്‍ മുഷ്റിഫ് മജ് ലിസ്, അല്‍ ബത്തീന്‍ മജ് ലിസ്, അല്‍ മന്‍ഹല്‍ മജ് ലിസ് എന്നിവിടങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ നേരിട്ടെത്തി കുത്തിവയ്പ് എടുക്കാവുന്നതാണ്.

അല്‍ഐനില്‍ എക്സിബിഷന്‍ സെന്ററിലെ അല്‍ഖുബൈസി ഹാളിലും അല്‍തൊവയ്യ ചില്‍ഡ്രന്‍സ് സ്പെഷ്യല്‍റ്റി സെന്ററിലും ഫലജ് ഹസ്സ മജ് ലിസിലുമാണു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ദഫ്റ മേഖലയിലുള്ളവര്‍ക്കു ഗയാത്തി ആശുപത്രി, ലിവ ഹോസ്പിറ്റല്‍, മര്‍ഫ ഹോസ്പിറ്റല്‍, സില ഹോസ്പിറ്റല്‍, ഡല്‍മ ഹോസ്പിറ്റല്‍, അല്‍ദഫ്റ ഫാമിലി മെഡിസിന്‍ സെന്റര്‍, അല്‍ദഫ്റ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലും വാക്സീന്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here