മണിക്കൂറില്‍ 16 ലക്ഷം കി. മീ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലെത്തിയേക്കുമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതു മൂലം ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസയുടെ മുന്നറിയിപ്പുണ്ട്.

സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന്‌ ഉദ്‌ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്‌വെതര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. മൊബൈല്‍ഫോണിനെയും ജി.പി.എസിനെയും, സാറ്റ്‌ലൈറ്റ് ടി.വി. സിഗ്നലുകളിലും തടസ്സങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്ന് സ്പേസ്‌വെതര്‍ ഡോട്ട്കോം വെബ്സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here