കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളും ഈ വർഷം നാല് ദശകത്തിനിടെ ഏറ്റവും മോശം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതായി ലോക ബാങ്ക് ഞായറാഴ്ച അറിയിച്ചു.

എട്ട് രാജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലയിൽ ഈ വർഷം സാമ്പത്തിക വളർച്ച 1.8 ശതമാനം മുതൽ 2.8 ശതമാനമായിരിക്കുമെന്ന് ലോകബാങ്കന്റെ ദക്ഷിണേഷ്യ സാമ്പത്തിക ഫോക്കസ് റിപ്പോർട്ടിൽ പറയുന്നു. ആറുമാസം മുമ്പ് പ്രതീക്ഷിച്ച 6.3 ശതമാനത്തിൽ നിന്ന് ഇത് വളരെ കുറവാണ്. .

മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ ഏപ്രിൽ 1 ന് ആരംഭിച്ച സാമ്പത്തിക വർഷത്തിൽ 1.5 ശതമാനം വർധിച്ച് 2.8 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 4.8 ശതമാനം മുതൽ 5 ശതമാനം വരെ ആയിരുന്നെന്ന് ലോക ബാങ്ക് കണക്കാക്കി.

ഇന്ത്യയെ കൂടാതെ , ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും സാമ്പത്തിക വളർച്ചയിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് ലോക ബാങ്ക് പ്രവചിക്കുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ മൂന്ന് രാജ്യങ്ങൾ ശക്തമായ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 7 വരെ ലഭ്യമായ രാജ്യതല വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here