വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കിം ഡുക് അന്തരിച്ചു. 59 വയസായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങള്‍ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ് ബാധിതനായി ലാത്വിയയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചതെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995 ആയിരുന്നു അദ്ദേഹത്തിന് ബ്രേക്ക് നല്‍കിയ വര്‍ഷം. 2004-ല്‍ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.

ഹ്യൂമന്‍,സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ഒരു കൊറിയന്‍ സംവിധായകനായിരുന്നു അദ്ദേഹം. 2013ല്‍ ഐ എഫ് എഫ് കെയില്‍ വിശിഷ്ടാഥിതിയായി അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here