ആഗോള വിജ്ഞാന സൂചികയിൽ അറബ് ലോകത്ത് യുഎഇക്ക് ഒന്നാംസ്ഥാനം. 138 രാജ്യങ്ങളുടെ പട്ടികയിൽ ലോകാടിസ്ഥാനത്തിൽ 15ാം സ്ഥാനമുണ്ട്. സ്വിറ്റ്സർലാൻഡിനാണ് ഒന്നാംസ്ഥാനം. കഴിഞ്ഞ തവണ മൂന്നാമതായിരുന്ന യുഎസ് നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഛാ‍ഡ് ആണ് ഏറ്റവും പിറകിൽ.

യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷനും സംയുക്തമായാണ് വിജ്ഞാന സൂചിക പ്രസിദ്ധീകരിച്ചത്.

പ്രീ–യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, ടെക്നിക്കൽ–വൊക്കേഷനൽ എജ്യുക്കേഷൻ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തൽ. സാമ്പത്തിക വിഭാഗത്തിൽ ലോക രാജ്യങ്ങളിൽ യുഎഇ രണ്ടാം സ്ഥാനം നിലനിർത്തി. ഈ വിഭാഗത്തിൽ സിംഗപ്പൂരാണ് ഒന്നാമത്.

LEAVE A REPLY

Please enter your comment!
Please enter your name here