എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യനില മോശമായത്. ശ്വസന സഹായത്തോടെ (ലൈഫ് സപ്പോര്‍ട്ട്)യാണ് കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫേസ്ബുക്ക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയായിരുന്നു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിന് പിന്നാലെ സ്ഥിതി മോശമാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here