അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി നല്‍കി. അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്ബനിയാണ് സ്‌പൈസ് ജെറ്റ്. നിലവില്‍ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ മാത്രമാണ് യു എസ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള എയര്‍ സര്‍വീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് അനുമതി ലഭിച്ചത്. കൊവിഡ് മഹാമാരി കാരണം നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 22 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.

എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് എപ്പോഴും കരുതും. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്‌പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും എക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനും സാധിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. എന്നാല്‍, സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്നതിനെക്കുറിച്ച്‌ തീരുമാനമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here