ഇന്ത്യയിൽ ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റഷ്യന്‍ വാക്സിന് സ്പുട്നിക് 5ന് ഇന്ത്യയില്‍ അനുമതി നല്കി. വിദഗ്ദ്ധ സമിതിയാണ് സ്പുട്നിക് 5ന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് സ്പുട്നിക് 5ന് പുറമെ രാജ്യത്ത് അനുമതി ലഭിച്ച വാക്സിനുകള്‍. അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് ഫെബ്രുവരി 19ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.