കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കും. കേന്ദ്രത്തിന്റെ അനുമതിയോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് (61), കണ്ണൂര്‍- (45), മലപ്പുറം- (9), കോഴിക്കോട് (9) ജില്ലകളാണ് ആദ്യത്തെ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണമുണ്ടാകും. നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്‌പോട്ടുകള്‍ പ്രത്യേകമായി കണ്ടെത്തുകയും ഇവ ഉള്‍പ്പെടുന്ന വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കുകയും ചെയ്യും. ഇവയ്ക്ക് പ്രത്യേക എന്‍ട്രി പോയിന്റ്, എക്‌സിറ്റ് പോയിന്റ് എന്നിവയുണ്ടാകും. ഭക്ഷ്യ വസ്തുക്കളും മറ്റു അവശ്യ വസ്തുക്കളും ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക. വില്ലേജുകളിലേക്കുള്ള മറ്റ് വഴികളെല്ലാം അടയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here