ജിദ്ദ​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്​​ച നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 83 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ കാര്യത്തിൽ 500 കടന്നു. പുതുതായി 518 പേരിലാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ​ആകെ വൈറസ്​ ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ്​ തുടർച്ചയായി മരണ നിരക്ക്​ ഉയരുന്നത്​. പുതുതായി മരിച്ച നാലുപേരും വിദേശികളാണ്​. മക്കയിൽ രണ്ടുപേരും മദീനയിലും ജിദ്ദയിലും ഓരോരുത്തരുമാണ്​ മരിച്ചത്​. മരിച്ച നാലുപേരും സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നവരാണെന്നും 35നും 89നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അൽഅലി അറിയിച്ചു​.

ഇതോടെ മക്കയിൽ ആകെ മരണ സംഖ്യ 24 ഉം മദീനയിൽ 32ഉം ജിദ്ദയിൽ 13ഉം ആയി ഉയർന്നു. റിയാദിൽ നാലും ഹുഫൂ-ഫിൽ മൂന്നും ഖത്വീഫ്​, ദമ്മാം, അൽഖോബാർ, ഖമീസ്​ മുശൈത്ത്​, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഒാരോന്നുമാണ്​ നേരത്തെ രജിസ്​റ്റർ ചെയ്​ത മരണങ്ങൾ. രോഗബാധിതരിൽ 5307 പേർ ചികിത്സയിൽ തുടരുന്നു.62 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതുതായി 59 പേരാണ്​ സുഖം പ്രാപിച്ചത്​​.

LEAVE A REPLY

Please enter your comment!
Please enter your name here