ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 197 റണ്‍സിന് എല്ലാവരും പുറത്ത്. ആദ്യ ഇന്നിങ്സില്‍ 369 റണ്‍സ് എടുത്ത ഇംഗ്ലണ്ടിന് നിലവില്‍ 172 റണ്‍സിന്റെ ലീഡ് ഉണ്ട്. 31 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പ്രകടനമാണ് വെസ്റ്റിന്‍ഡീസിനെ കുറഞ്ഞ സ്കോറിന് ഒതുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.

വെസ്റ്റിന്‍ഡീസിന് വേണ്ടി 46 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ആണ് ടോപ് സ്‌കോറര്‍. 37 റണ്‍സ് എടുത്ത ഡൗറിച്ചുമായി ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ടാണ് വെസ്റ്റിന്‍ഡീസിന് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്സണ്‍ 2 വിക്കറ്റും ആര്‍ച്ചറും വോക്സും ഓരോ വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here