രജതജൂബിലി ആഘോഷിക്കുന്ന ദുബായിലെ ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 25ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക കലാ സാംസ്കാരിക വാണിജ്യ വിപണന വിനോദ സഞ്ചാര മേഖലകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന, മധ്യപൂര്‍വ ദേശത്ത ഏറ്റവും വലിയ കാഴ്ചാ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 25-ാം വര്‍ഷികാഘോഷമാണ് നടക്കുക.

വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യങ്ങളുള്ള ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും കലാ-കായിക വിനോദങ്ങളുമെത്തുന്നു. 2021 ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാന്‍ 15 ദിര്‍ഹം മാത്രമാണ് ഫീസ്. ഞങ്ങളുടെ 25-ാം വാര്‍ഷികം ഞങ്ങള്‍ക്ക് ഒരു വലിയ നാഴികക്കല്ലാണ്, ഈ വര്‍ഷം വളരെ സവിശേഷമാക്കാന്‍ ടീമുകള്‍ കഠിനമായി പരിശ്രമിക്കുന്നു. ഇത് രാജ്യത്തിനും പ്രദേശത്തിനും ഒരു പ്രധാന സന്ദേശണ്.ഗ്ലോബല്‍ വില്ലേജിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബദര്‍ അന്‍വാഹി പറഞ്ഞു.

കോവിഡ് മൂലം കഴിഞ്ഞ സീസണ്‍ നേരത്തെ അടയ്ക്കുകയായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും പുതിയ സീസണ്‍ ആരംഭിക്കുകയെന്നും വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് 2000 അവസരങ്ങള്‍ നല്‍കുന്നതിനായി റജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയടക്കം 78 രാജ്യങ്ങളില്‍ നിന്നുള്ള 3,500 ഷോപ്പിങ് ഔട് ലറ്റുകളുണ്ടായിരിക്കും. 20,000 വിനോദ-സാംസ്കാരിക പരിപാടികളും ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണില്‍ അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here