ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 4 വിക്കറ്റ്‌ നഷ്‌ടത്തില്‍ 162 റണ്‍സ്‌ നേടി. ഡല്‍ഹിയുടെ മറുപടി 7 വിക്കറ്റ്‌ നഷ്‌ടത്തില്‍ 147 റണ്‍സില്‍ അവസാനിച്ചു. ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോ (48 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 53), 13-ാം സീസണിലെ ആദ്യ മത്സരം കളിക്കുന്ന കെയ്‌ന്‍ വില്യംസണ്‍ (26 പന്തില്‍ അഞ്ച്‌ ഫോറുകളടക്കം 41), നായകനും ഓപ്പണറുമായ ഡേവിഡ്‌ വാര്‍ണര്‍ (33 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 45) എന്നിവരാണു ടീ മിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌.

ടോസ്‌ നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ്‌ നായകന്‍ ശ്രേയസ്‌ അയ്യര്‍ സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനു വിട്ടു. ഡേവിഡ്‌ വാര്‍ണറും ബെയര്‍സ്‌റ്റോയും ചേര്‍ന്ന്‌ സണ്‍റൈസേഴ്‌സിനു മികച്ച തുടക്കം നല്‍കി. അടിച്ചു തകര്‍ത്ത അവര്‍ ഏഴാം ഓവറില്‍ 50 കടന്നു. 41 പന്തിലായിരുന്നു അവരുടെ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്‌ പിറന്നത്‌. 10-ാം ഓവറില്‍ അമിത്‌ മിശ്രയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഋഷഭ്‌ പന്ത്‌ പിടിച്ച്‌ വാര്‍ണര്‍ പുറത്താകുമ്ബോള്‍ സ്‌കോര്‍ 77 ലായിരുന്നു.

മൂന്നാമനായി ഇറങ്ങിയ മനീഷ്‌ പാണ്ഡെയ്‌ക്കു പിടിച്ചു നില്‍ക്കാനായില്ല. അഞ്ച്‌ പന്തില്‍ മൂന്ന്‌ റണ്ണെടുത്ത പാണ്ഡെയെ മിശ്രയുടെ പന്തില്‍ കാഗിസോ റബാഡ പിടികൂടി. ബെയര്‍സ്‌റ്റോയെയും വില്യംസണിനെയും കാഗിസോ റബാഡ പുറത്താക്കി. ക്യാപ്പിറ്റല്‍സ്‌ ബൗളര്‍മാരില്‍ അമിത്‌ മിശ്രയും കാഗിസോ റബാഡയും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. പരുക്കില്‍നിന്നു മുക്‌തനായ ആദ്യ മത്സരം കളിച്ച ഇഷാന്ത്‌ ശര്‍മയ്‌ക്കു വിക്കറ്റെടുക്കാനായില്ല. ഇഷാന്ത്‌ മൂന്ന്‌ ഓവറില്‍ 26 റണ്‍ വഴങ്ങുകയും ചെയ്‌തു. ആന്റിച്‌ നോര്‍താജെ നാല്‌ ഓവറില്‍ 40 റണ്ണുമായി ധാരാളിയായി. 35 റണ്‍ വിട്ടുകൊടുത്താണ്‌ മിശ്ര രണ്ട്‌ വിക്കറ്റെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here