ഈ വ​ർ​ഷാ​വ​സാ​നം ന​ട​ക്കേ​ണ്ട ട്വ​ൻ​റി20 ലോ​ക​ക​പ്പിന്റെ അ​ന്തി​മ​വി​ധി​ക്കാ​യി ഒ​രു മാ​സം​കൂ​ടി കാ​ത്തി​രി​ക്കാ​ൻ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ. ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ അ​ന്തി​മ തീ​രു​മാ​നം അ​ടു​ത്ത​മാ​സ​ത്തേ​ക്കു​ മാ​റ്റി​വെ​ച്ച​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ ഐ.​സി.​സി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ മ​നു സ്വാ​ഹ്​​നി അ​റി​യി​ച്ചു.

‘‘ഒ​രു തീ​രു​മാ​നം മാ​ത്ര​മാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത്​ ഏ​റ്റ​വും കൃ​ത്യ​മാ​യ​താ​യി​രി​ക്ക​ണം. കാ​ത്തി​രു​ന്നാ​ലും, ശ​രി​യാ​യ തീ​രു​മാ​ന​മാ​വും എ​ടു​ക്കു​ന്ന​ത്​’’ – അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ – ​ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​യി​ലാ​ണ്​ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ നി​ശ്ച​യി​ച്ച​ത്. വിവിധ ക്രിക്കറ്റ്​ ബോർഡുകൾ, ടി.വി സംപ്രേഷകർ എന്നിവരുമായി ചർച്ച ചെയ്​താവും അന്തിമ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here