അബുദാബി: യുഎഇ യിൽ ഇന്ന് 603 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 40,507 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 284 ആയി. അതേ സമയം 1277 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 24,017 ആയി.

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ എന്നും മുന്നിലുള്ള യുഎഇ 72 ടൺ വൈദ്യസഹായം മാലിദ്വീപിലേക്ക് അയച്ചു. വൈറസ് വ്യാപനം തടയാനായി പൊരുതുന്ന 72,000 ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും മെഡിക്കൽ സപ്ലൈകളും ഇതിൽ ഉൾപ്പെടുന്നു.

“കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന്റെ വെളിച്ചത്തിൽ, സഹായം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിലെ ഒരു നിശ്ചയദാര്‍ഢ്യമുള്ള അംഗമായി യുഎഇ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ്-19 ഇല്ലാതാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്, ഒരു രാജ്യത്തിനും ഇതിനെ ഒറ്റയ്ക്ക് പോരാടാന്‍ കഴിയില്ല.”മാലിദ്വീപിലെ യുഎഇ അംബാസഡർ ഡോ. സയീദ് മുഹമ്മദ് അലി അൽ ഷംസി അഭിപ്രായപ്പെട്ടു,

സ്​​കൂ​ൾ തു​റ​ക്ക​ൽ സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക്​ വി​ശ​ദീ​ക​ര​ണ​വു​മാ​യി യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ട്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും കോ​വി​ഡിന്റെ വ്യാ​പ​നം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യെ​ന്നും എം.​ഒ.​ഇ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​ 30ന്​ ​സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സ്​ തു​ട​ങ്ങു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​മെ​ന്ന്​ യു.​എ.​ഇ തി​ങ്ക​ളാ​ഴ്​​ച അ​റി​യി​ച്ചി​രു​ന്നു. ഇ​ത്​ തെ​റ്റി​ദ്ധ​രി​ച്ചാ​ണ്​ ക്ലാ​സ്​ മു​റി​ക​ളി​ലെ പ​ഠ​നം തു​ട​ങ്ങു​മെ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണ​വും വാ​ർ​ത്ത​ക​ളും പ​ര​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here