തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി. സംസ്ഥാനത്ത് 85 പേരാണ് രോഗം ബാധിച്ച്‌ ഞായറാഴ്ച മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് മരണം 3,494 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1,56,526 പേര്‍ രോഗമുക്തരായി. നിലവില്‍ സജീവ കേസുകളുടെ എണ്ണം 53,703 ആണ്.

തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഈ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ബാങ്ക് സന്ദര്‍ശിച്ച ഇടപാടുകാരോട് പരിശോധനകള്‍ക്ക് വിധേയരാകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here