കോവിഡ്​ കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി. മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചതാണ്​ ഇക്കാര്യം. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്​.

അതെ സമയം ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്​ഥാനത്ത്​ ചില ഇളവുകള്‍ അനുവദിക്കും. പോസിറ്റിവിറ്റി നിരക്ക്​ ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണം തുടരുമെന്നും വിവരമുണ്ട് . സേലം, കരൂര്‍, നാമക്കല്‍, കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈ റോഡ്​,, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ്​ നിയന്ത്രണം കടുപ്പിക്കുക. തുടര്‍ച്ചയായ 11ാം ദിവസവും തമിഴ്​നാട്ടില്‍ 450 ന്​ മുകളില്‍ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. വെള്ളിയാഴ്ച 463 കോവിഡ്​ മരണമാണ് സംസ്ഥാനത്ത് ​ റിപ്പോര്‍ട്ട്​ ചെയ്​തത്​. പുതുതായി 22,651 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here