വ്യാഴാഴ്​ച രാത്രിയിലെ എക്​സ്​പോ ഉദ്​ഘാടന ചടങ്ങില്‍ ഏവരുടെയും മനംകവര്‍ന്ന പെണ്‍കുട്ടി ഇന്ത്യന്‍ വംശജ. മേളയുടെ തുടക്കം മുതല്‍ വേദിയില്‍ നിറഞ്ഞു നിന്ന്​ ലോകത്തി​െന്‍റ ശ്രദ്ധ പിടിച്ചുപറ്റിയത്​ മിറ സിങ് എന്ന 11വയസുകാരിയാണ്​.

നാടോടിക്കഥ പറയുന്ന രീതിയില്‍ അവതരിപ്പിച്ച പരിപാടിയില്‍ സ്വദേശി വേശത്തിലെത്തിയ ‘വല്ല്യുപ്പ’യോടൊപ്പം കൊച്ചുമകളായ അറബിപ്പെണ്‍കുട്ടിയായാണ്​ മിറ വേഷമിട്ടത്. ദുബൈ ജെ.എസ്.എസ് സ്​കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവര്‍ ഉത്തരാഖണ്ഡ് സ്വദേശിയുടെ പുത്രിയാണ്​. സ്വദേശി ബാലികമാരടക്കം നിരവധി പെണ്‍കുട്ടികളെ മറികടന്നാണ് ഇന്ത്യക്ക് അഭിമാനമായി മിറക്ക്​ അപൂര്‍വാവസരം ലഭിച്ചത്.

രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധീകരിച്ച ‘വല്ല്യുപ്പയും പെണ്‍കുട്ടിയും’ഇമാറാത്തി​െന്‍റ സംസ്​കാരിക അടയാളങ്ങളായ വസ്​ത്ര ധാരണത്തോടെയാണ്​ വേദി​യിലെത്തിയത്​. വയോധികന്‍ എക്​സ്​പോയുടെ ലോഗോക്ക്​ സമാനമായ പുരാതന സ്വര്‍ണ വള പെണ്‍കുട്ടിക്ക്​ സമ്മാനിക്കുകയും അത്​ അവള്‍ ഉയര്‍ത്തിപ്പിടുക്കയും ചെയ്​തതോടെയാണ്​ അല്‍ വസ്​ല്‍ പ്ലാസയില്‍ വര്‍ണവിസ്​മയങ്ങള്‍ ദൃശ്യമായത്​.

അവതരണത്തി​െന്‍റ ആദ്യ ഘട്ടത്തില്‍ തന്നെ മിറ ഏവരുടെയും മനംകവര്‍ന്നു. പിന്നീട്​ ഉദ്​ഘാടനച്ചടങ്ങിലെ ഓരോ ഘട്ടത്തിലും പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചിരപുതാരതനമായ സംസ്​കാരത്തില്‍ നിന്ന്​ ഊര്‍ജമുള്‍കൊണ്ട്​ പ്രതീക്ഷാ നിര്‍ഭരമായ നാളെയിലേക്ക്​ സഞ്ചരിക്കുന്ന യു.എ.ഇയുടെ പുതു തലമുറയെയാണ്​ മിറയുടെ കഥാപാത്രം പ്രതിനിധീകരിച്ചത്​. സ്വദേശി നടന്‍ ഹബീബ് ഗുലൂം ആണ് വല്ല്യുപ്പയായി വേഷമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here