കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടൽ, റിസോർട്ട് ബീച്ചുകൾ ഒഴികെ എമിറേറ്റിലെ പൊതു ബീച്ചുകൾ ഇന്ന് മുതൽ അടുത്ത അറിയിപ്പ് വരെ പൂർണ്ണമായും അടയ്ക്കാനുള്ള തീരുമാനം ഉമ്മുൽക്വെയ്ൻ എക്സിക്യൂട്ടീവ് കൗൺസിൽ വെള്ളിയാഴ്ച പുറപ്പെടുവിച്ചു.

കൊറോണ വൈറസ് പടരാതിരിക്കാൻ ഒത്തുചേരലുകൾ കുറയ്ക്കുന്നതിനുമുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾക്ക് അനുസൃതമായാണ് തീരുമാനം. അതേസമയം, അജ്മാൻ കോർണിച് ബീച്ച്, അൽ സോറ ഏരിയ ബീച്ച് എന്നിവയും വാരാന്ത്യത്തിൽ ഭാഗികമായി അടയ്ക്കും. ജൂൺ 12 വെള്ളിയാഴ്ച രാവിലെ 6 മുതൽ ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 6 വരെ രണ്ട് വേദികളും അടച്ചിടുമെന്ന് എമിറേറ്റിലെ പ്രതിസന്ധി മാനേജുമെന്റ് ടീം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here