യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ അധ്യക്ഷനായ ഡിജിറ്റൽ സഹകരണത്തിനുള്ള റോഡ്മാപ്പ് സമാരംഭിക്കുന്നതിനായി നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതല പരിപാടിയിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിന് മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കാനുള്ള യുഎന്നിന്റെ ശ്രമങ്ങളെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു, കൂടാതെ രാജ്യങ്ങളും സമൂഹങ്ങളും തമ്മിൽ പാലങ്ങൾ പണിയാൻ ശ്രമിക്കുന്ന എല്ലാ അന്താരാഷ്ട്ര സംരംഭങ്ങളോടും യുഎഇയുടെ പ്രതിബദ്ധത ഊ ന്നിപ്പറഞ്ഞു, ഒപ്പം ഡിജിറ്റൽ സാങ്കേതികവിദ്യ ആളുകൾ ഉപയോഗപ്പെടുത്താനും പുതുതായി വരാനിരിക്കുന്ന പദ്ധതികളിൽ പണമിറക്കാനും നിക്ഷേപകരോട് നിർദേശിച്ചു.

വെർച്വൽ ഇവന്റ് പുതിയ ഡിജിറ്റൽ സഹകരണത്തിന് തുടക്കം കുറിച്ചു – യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് സിമോനെറ്റ സോമരുഗ, സിയറ ലിയോൺ ജൂലിയസ് മാഡ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here