യുഎഇയിൽ സാമ്പത്തികവും സാമൂഹികവുമായ ഭൂരിഭാഗം പ്രവർത്തനങ്ങളും പുനരാരംഭിച്ച സാഹചര്യത്തിൽ കോവിഡ് -19 ൽ നിന്ന് സുരക്ഷിതമായി തുടരുന്നതിനുള്ള വഴികൾ ഊന്നിപ്പറഞ്ഞ് യുഎഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി. ” കാര്യങ്ങൾ സാധാരണ ഗതിയിലേക്കെത്തുന്നു, എന്നിരുന്നാലും അപകടസാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. കോവിഡ് രോഗികളുടെ വിവിധ ലക്ഷണങ്ങൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഞങ്ങൾ ശ്രദ്ധിച്ചു. കൂടാതെ കോവിഡ് -19 അണുബാധയുടെ വ്യത്യസ്ത പാർശ്വഫലങ്ങൾ / വ്യത്യസ്ത ഫലങ്ങൾ വിവിധ രോഗികളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്,” ആയതിനാൽ പ്രതിരോധമാണ് മികച്ച നയമെന്ന് അവർ പറഞ്ഞു. ജനങ്ങളോട് സുരക്ഷിതരായി തുടരാൻ ലളിതവും ഫലപ്രദവുമായ നിർദേശങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നു.

  • പൊതുസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ മാസ്കുകൾ ധരിക്കുക
  • സാമൂഹിക അകലം പാലിക്കുക
  • ഇടക്കിടെ കൈ കഴുകി സാനിറ്റൈസർ ഉപയോഗിക്കുക
  • ആരോഗ്യകരമായ ശീലങ്ങൾ പരിശീലിക്കുക
  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here