ത്താഴ്ചകൾ നീണ്ടുനിൽക്കുന്ന ദുബായ് സമ്മർ സർപ്രൈസസിന് ജൂലായ് ഒന്നിന് തുടക്കമാവും. കരിമരുന്ന് പ്രയോഗവും ഫൗണ്ടൻഷോയും ചേർന്ന വലിയ ആഘോഷപരിപാടികൾ ആദ്യദിനം ഉണ്ടാവും. സമ്മർ സർപ്രൈസസിന്റെ 24-ാം മത് എഡിഷനാണ് ഇത്തവണത്തേത്.

കോവിഡ് തീർത്ത പ്രതിസന്ധികളെ മറികടക്കാൻ വ്യാപാര സമൂഹത്തെ പ്രാപ്തമാക്കുന്ന വിധത്തിലാണ് ഇത്തവണ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. അതേസമയം കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിദേശികളെ കാര്യമായി ലക്ഷ്യമിടുന്നില്ല. ജി.സി.സി. സന്ദർശകർ ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിൽ എത്തുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കൾക്ക് വിലയേറിയ സമ്മാന പദ്ധതികളും ഷോപ്പിങ് ആനുകൂല്യങ്ങളും ഉണ്ടാകും. സെപ്റ്റംബർ നാല് വരെയാണ് മേള.

LEAVE A REPLY

Please enter your comment!
Please enter your name here