എക്സ്പോ 2020യ്ക്ക് മൂന്ന് മാസം ബാക്കിനിൽക്കെ സമീപ മേഖലകളിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്. എക്സ്പോ വേദിക്ക് സമീപമുള്ള അഞ്ചു മേഖലകളിലേക്ക് താമസക്കാരും ഏറെ എത്തുന്നതായാണു റിപ്പോർട്ടുകൾ.

ദുബായ് ഇൻവസ്റ്റ്മെന്റ്സ് പാർക്ക്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി, ജുമൈര ഗോൾഫ് എസ്റ്റേറ്റ്, ഡിസ്കവറി ഗാർഡൻ, അൽ ഫർജാൻ മേഖലകളിലുള്ള കെട്ടിടങ്ങളിൽ താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടെന്ന്‌ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി. ഇതിൽ ഏറ്റവും കൂടുതൽ ജനപ്രിയം ദുബായ് ഇൻവസ്റ്റ്മെന്റ്സ് പാർക്കാണ്.ഇവിടെ ഒരു സ്റ്റുഡിയോ ഫ്ലാറ്റിന് 26000 ദിർഹമാണു വാർഷിക വാടക.

ഒരു കിടപ്പുമുറിയും ഹാളുമുള്ള (വൺ ബെഡ് റൂം) ഫ്ലാറ്റിനു 39000 ദിർഹം. അപേക്ഷകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ദുബായ് പ്രൊഡക് ഷൻ സിറ്റിയിൽ സ്റ്റുഡിയോ ഫ്ലാറ്റിന് 21000 ദിർഹമാണ് ശരാശരി വാടക. 33000 ദിർഹം നൽകിയാൽ വൺ ബെഡ് റൂം ഫ്ലാറ്റ് ലഭിക്കും. എക്സ്പോ നഗരിക്കു കടുതൽ അടുക്കുന്തോറും വാടക നിരക്കും ഏറുന്നു. ജുമൈര ഗോൾഫ് എസ്റ്റേറ്റിൽ വൺ ബെഡ് റൂം ഫ്ലാറ്റിന് 51000 ദിർഹം നൽകേണ്ടി വരും. രണ്ട് മുറികളും ഹാളുമുള്ള ഫ്ലാറ്റിന് വാടക 75000 ദിർഹമാണ്.

ഡിസ്കവറി ഗാർഡനിൽ ഇതേ സൗകര്യങ്ങളുള്ള ഫ്ലാറ്റിന് 68000 മുതൽ 84000 ദിർഹം വരെ വാടക നൽകണം. അതേ സമയം അൽഫർജാനിൽ സ്റ്റുഡിയോ ഫ്ലാറ്റിനു 32000 ദിർഹം വരെ വാടക എത്തി. ഇവിടെ നാല് കിടപ്പുമുറികളുള്ള വില്ലകൾക്കു 1.38ലക്ഷം ദിർഹമാണു വാടക. മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റുകൾക്ക് 98000 ദിർഹമാണു വാടക നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here