ദുബായ് പൊലീസിന്റെ ഫസ്റ്റ് റെസ്‌പോണ്ടര്‍ ഫോഴ്‌സിലേക്ക് ആദ്യ ബാച്ച്‌ വനിതാ ഓഫീസര്‍മാര്‍ ചുമതലയേറ്റു. രാജ്യത്തെ അടിയന്തര സാഹചര്യങ്ങള്‍, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം.

ദുബായ് പൊലീസ് അക്കാദമിയുടെ 36-ാമത് ബാച്ചിലെ 31 മുതിര്‍ന്ന വനിതാ കേഡറ്റുകളാണ് ചുമതലയേറ്റത്. ഷാര്‍പ് ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ളവയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് വനിതാ കേഡറ്റുകള്‍. സ്‌ഫോടകവസ്തുക്കളുടെ നിയന്ത്രണം , അപകടകരമായി ഓടിക്കുന്ന വാഹനങ്ങള്‍ നിര്‍ത്തുക, സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്ന് എതിരാളികളെ വെടിവെക്കുക എന്നിവയിലും ഇവര്‍ക്ക് വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here