കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ നി​ന്നു​ള്ള വി​മാ​ന സ​ര്‍​വി​സ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം പ്രവര്‍ത്തന സജ്ജമാകുമെന്ന് ​ റി​പ്പോ​ര്‍​ട്ട്. പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദിച്ചേക്കുമെന്നും ​ ​ കുവൈത്ത് മാധ്യമം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന കോ​വി​ഡ്​ എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റി യോ​ഗം സ്ഥി​തി വി​ല​യി​രു​ത്തും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ നി​ല​പാ​ട്​ നി​ര്‍​ണാ​യ​ക​മാ​കും.

അതെ സമയം നാ​ട്ടി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്​ പുതിയ വിവരം .പ്ര​തി​ദി​ന പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10000ത്തി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ടി​ക്ക​റ്റു​ക​ള്‍​ക്ക്​ ഉയര്‍ന്ന നി​ര​ക്കാ​ണ് ഈടാക്കുന്നത് . ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ പ്ര​തി​ദി​നം 768 സീ​റ്റു​ക​ളാ​ണ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ പ​കു​തി കു​വൈ​ത്ത്​ എ​യ​ര്‍​വേ​സും ജ​സീ​റ എ​യ​ര്‍​വേ​​സും പ​ങ്കി​ടും.50 ശ​ത​മാ​നം സീ​റ്റു​ക​ള്‍ ഇ​ന്ത്യ​ന്‍ വി​മാ​ന ക​മ്ബ​നി​ക​ള്‍​ക്കാ​ണ്. സ​മ​യ​ത്ത്​ ടി​ക്ക​റ്റ്​ ല​ഭി​ക്കു​ന്നി​ല്ല. അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ല്‍ പോ​കാ​ത്ത പ്ര​വാ​സി​ക​ള്‍ നി​ര​വ​ധി​യാ​ണ്. യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ലെ അ​നി​ശ്ചി​ത​ത്വ​മാ​ണ്​ ഇവര്‍ക്ക് വെല്ലുവിളിയാകുന്നത്. അതെ സമയം രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നാ​ല്‍ ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here