ദുബൈ : കോവിഡ് പ്രതിസന്ധിയിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള -ആദ്യ വിമാനം – എയർ ഇന്ത്യ എക്സ്പ്രസ് IX0344 – മെയ് 7 വ്യാഴം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ന് പുറപ്പെടും. ദുബൈ – കോഴിക്കോട് വിമാനമാണിത്. ഇത് ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്നാണ് പുറപ്പെടുക. ദുബൈ ഹെൽത് അതോറിറ്റിയുടെ ആരോഗ്യ പരിശോധനയ്ക്കു ശേഷമേ വിമാനത്തിൽ ആളുകളെ കയറ്റുകയുള്ളൂ.”സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാർ മാത്രമേ വിമാനത്താവളത്തിലേക്ക് പോകാവൂ. പുറപ്പെടുന്നതിന് അഞ്ച് മണിക്കൂർ മുമ്പ് അവർ വിമാനത്താവളത്തിലെത്തേണ്ടതുണ്ട്.

”ദുബൈ ഇന്ത്യൻ കോൺസുൽ നീരജ് അഗ്രവാൾ പറഞ്ഞു. എയർലൈൻ ഇതിനകം ടിക്കറ്റ് വിതരണം ആരംഭിച്ചു. 170 പേർക്ക് യാത്ര ചെയ്യാനാകും. വിമാനത്താവളത്തിൽ തിരക്ക് കൂട്ടരുത് . സാമൂഹിക അകലം പാലിക്കണം. അധികാരികൾ നിശ്ചയിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണം – ഇന്ത്യൻ കോൺസുലേറ്റ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചവർ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലെത്തി ടിക്കറ്റ് വാങ്ങണം. 25 കിലോ ബാഗേജ് സൗജന്യം. 7 കിലോ ഹാൻഡ് ബാഗേജ് അനുവദിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here