ഒമാനിൽ 168 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2903 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 127 പേരും വിദേശികളാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 858ൽ നിന്ന്​ 888 ആയി ഉയർന്നു. 2002 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​.

പുതിയ രോഗികളിൽ 146 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2104 ആയി. 565 പേർക്ക്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്​. തെക്കൻ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 285 ആയി ഉയർന്നു. ഇവിടെ 91 പേർക്ക്​ സുഖപ്പെട്ടു. തെക്കൻ ശർഖിയയിലെ രോഗികൾ 132ൽനിന്ന്​ 134 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here