കോവിഡിനെ തുടര്‍ന്ന് സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17 ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രാജ്യത്തിന്‍റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും.

ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്‌ സ്വദേശികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ കൂടി ആഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here