കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി, പ്രധാന ബീച്ചുകളും പാർക്കുകളും വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുന്നതായി അറിയിച്ചു. ദുബായ് ഫ്രെയിം, പ്രധാന ബീച്ചുകളായ ജെ ബി ആർ, അൽ മംസാർ, ജുമൈറ, ഉം സുഖീം എന്നിവിടങ്ങളെല്ലാം തുറന്നിരിക്കും. മുഴുവൻ സന്ദർശകരും ദുബായ് മുനിസിപ്പാലിറ്റി ഏർപ്പെടുത്തുന്ന മുൻകരുതൽ നടപടികൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പൊതു സുരക്ഷാ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടതായും ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here