അജ്മാനില്‍ പുതുതായി പണിത ബസ്‌സ്​റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അജ്മാനിലെ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് സ്ട്രീറ്റിനോട്‌ അനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ സ്​റ്റേഷന്‍. ഒന്നരക്കോടി ദിര്‍ഹം ചെലവഴിച്ചാണ് പുതിയ സ്​റ്റേഷന്‍ പണിതിരിക്കുന്നത്. ഒക്ടോബര്‍ ആദ്യം ഉദ്ഘാടനം ചെയ്യുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി.

അജ്മാനില്‍നിന്ന് എക്സ്പോ വേദിയിലേക്ക്​ ദിനേന 17 ട്രിപ്പുകള്‍ ഉണ്ടായിരിക്കും. എക്സ്പോ തുടങ്ങുന്നതിനൊപ്പമാണ്​ സ്​റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുകയെന്നും എല്ലാ വിഭാഗങ്ങളെയും സേവിക്കുന്ന തരത്തില്‍ ആഗോള പരിപാടിയുടെ വിജയത്തിന് സംഭാവന നല്‍കുക എന്ന ലക്ഷ്യം നിറവേറ്റുകയാണ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെന്നും ആക്ടിങ്​ ഡയറക്ടര്‍ ജനറല്‍ റഷ ഖലാഫ് അല്‍ ഷംസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here