ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് രോഗബാധിതരുടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉയര്‍ത്തുന്നു. ഇം​ഗ്ല​ണ്ടി​ലെ ആ​രോ​ഗ്യരം​ഗ​ത്തു​ള്ള ഉ​ന്ന​ത​ ഉദ്യോഗസ്ഥരാണ് ആ​ശ​ങ്ക പ​ങ്കു​വച്ചത്. ​ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ള്‍ വ​ള​രെ ഗൗ​ര​വ​മാ​യി ക​ണ്ടി​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ ഒ​രു പ​ക്ഷേ കൈ​വി​ട്ടു പോകാൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന​ത്.

മേ​യ് 22നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉയര്‍ന്ന കേ​സു​ക​ളാ​ണ് തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും രാ​ജ്യ​ത്തെ ആ​രോ​ഗ്യരം​ഗ​ത്തെ പ്ര​മു​ഖ​ര്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു​ണ്ട്. വേ​ള്‍​ഡോ​മീ​റ്റ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാരം നി​ല​വി​ല്‍ 350,100 പേ​ര്‍​ക്കാ​ണ് ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 41,554 പേ​ര്‍ രോഗബാധയേറ്റ് മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here