ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശമനമില്ലാതെ തുടരുന്നു. നിലവില്‍ 60 ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്തെ കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 85,362 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 59,03,932 ആയി. ഇന്നലെ 1089 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേര്‍ക്ക് ഇതു വരെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്തെ നിലവിലെ മരണ നിരക്ക് 1.58 ശതമാനമാണ്. 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തില്‍ താഴെയാണ്. ആഴ്ചകള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധ ഇരുപതിനായിരത്തില്‍ താഴെ എത്തി. 17,794 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here