കോവിഡ് രോഗനിര്‍ണയത്തിനായി ഇന്ത്യ ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷം കടന്നു. കോവിഡ് നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും സമിതി അംഗം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് പ്രതിദിനം 75,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്. 419 പരിശോധന കേന്ദ്രങ്ങളാണ് കോവിഡ് 19 പരിശോധനയ്ക്കായി പ്രവര്‍ത്തിക്കുന്നത്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എയിംസ് അടക്കം രാജ്യത്തെ 14 മുന്‍കിട സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here