ശനിയാഴ്ച രാത്രിവരെ കോവിഡ് ബാധിച്ച് ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേർ. 34.40 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേർ യുഎസിൽ മാത്രം മരിച്ചു. 11,37,494 പേർക്കാണ് യുഎസിൽ രോഗം ബാധിച്ചത്. ഇറ്റലിയിൽ 28,710 പേരും സ്പെയിനിൽ 25,100 പേരും മരിച്ചു.